Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Shaming

ഇ​തെ​ന്തു​പ​റ്റി, അ​ങ്ങ് കി​ള​വി​യാ​യ​ല്ലോ; ക​ത്രീ​ന​യു​ടെ രൂ​പ​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച​വ​രോ​ട് ശി​വ​ലീ​ക

ക​ത്രീ​ന കൈ​ഫി​ന്‍റെ രൂ​പ​മാ​റ്റ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളാ​ണ് അ​വ​ർ ഏ​റ്റു​വാ​ങ്ങു​ന്ന​ത്. ബോ​ഡി ഷെ​യി​മിം​ഗ് പ​ല​രീ​തി​യി​ലാ​ണ് അ​വ​രെ വേ​ട്ട​യാ​ടു​ന്ന​ത്.

ഭ​ർ​ത്താ​വും ന​ട​നു​മാ​യ വി​ക്കി കൗ​ശാ​ലി​നൊ​പ്പം പൊ​തു​വേ​ദി​യി​ലെ​ത്തി​യ ക​ത്രീ​ന​യു​ടെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ബോ​ഡി ഷെ​യി​മിം​ഗ്.

ക​ത്രീ​ന​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​രു​ക​ട​ന്ന ബോ​ഡി​ഷെ​യ്മി​ങ്ങി​നെ​തി​രെ​യാ​ണ് ശി​വ​ലീ​ക ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

പ്ര​സ​വാ​ന​ന്ത​രം സ്ത്രീ​ക​ൾ​ക്ക് സം​ഭ​വി​ക്കു​ന്ന ശാ​രീ​രി​ക​മാ​റ്റ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​തി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് ന​ടി വി​മ​ർ​ശി​ച്ച​ത്. ‘ഇ​തി​ന് മാ​ത്രം എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്നു ചോ​ദി​ക്കു​ന്ന​വ​രോ​ടാ​ണ്, ഇ​താ​ണ് മാ​തൃ​ത്വം. പ്ര​സ​വാ​ന​ന്ത​ര​ഘ​ട്ട​മെ​ന്നാ​ൽ ന​ല്ല​തും ചീ​ത്ത​യും ക​ല​ർ​ന്ന​താ​ണ്. ന​ല്ല​തും മോ​ശ​വും ക്ഷീ​ണ​വും ശ​രീ​രം നീ​രു​വ​യ്ക്കു​ന്ന​തും അ​സ്വ​സ്ഥ​ത​ക​ളും നി​റ​ഞ്ഞ​താ​ണ്.

ആ​ളു​ക​ളു​ടെ ഇ​ത്ത​രം പോ​സ്റ്റു​ക​ൾ കാ​ണു​മ്പോ​ൾ ചി​ല​രു​ടെ മ​നോ​ഭാ​വം എ​ത്ര​മാ​ത്രം മോ​ശ​മാ​ണെ​ന്നു ചി​ന്തി​ച്ചു​പോ​വു​ക​യാ​ണ്’, ശി​വ​ലീ​ക കു​റി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്‍​പാ​ണ് ശി​വ​ലീ​ക​യും ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. 

അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ കു​ക്കു കോ​ഹ്ലി​യു​ടെ പ്രാ​ർ‍​ഥ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ത്രീ​ന​യു​ടെ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.

‘ഇ​ത് എ​ന്തു​പ​റ്റി, വൃ​ദ്ധ​യെ​പ്പോ​ലു​ണ്ട​ല്ലോ’ , ‘പ​ഴ​യ ലു​ക്ക് ന​ഷ്ട​മാ​യി’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളു​മാ​യാ​ണ് രൂ​ക്ഷ​മാ​യ ബോ​ഡി​ഷെ​യി​മി​ങ് ക​ത്രീ​ന​യ്ക്ക് നേ​രെ ഉ​യ​ർ​ന്ന​ത്. 2025 ന​വം​ബ​റി​ലാ​യി​രു​ന്നു ക​ത്രീ​ന​യ്ക്കും വി​ക്കി കൗ​ശാ​ലി​നും ആ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്.

Movies

നേ​ര​ത്തെ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു; ഗൗ​രി കി​ഷ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​യ​ക​ൻ

ന​ടി ഗൗ​രി കി​ഷ​നെ ബോ​ഡി ഷെ​യിം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ‌ പ്ര​തി​ക​രി​ച്ച് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ആ​ദി​ത്യ മാ​ധ​വ​ൻ. ഗൗ​രി​ക്കൊ​പ്പം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ആ​ദി​ത്യ. എ​ന്നാ​ൽ നാ​യ​ക​ൻ ആ ​അ​വ​സ​ര​ത്തി​ൽ ഒ​ന്നും മി​ണ്ടാ​തി​രു​ന്ന​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വഴി വ​ച്ചി​രു​ന്നു.

ആ​ദ്യ​മാ​യി ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ സ്തം​ഭി​ച്ചു​പോ​യ​താ​ണെ​ന്ന് ആ​ദി​ത്യ പ​റ​ഞ്ഞു.

ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​തി​നെ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ൽ ത​ന്‍റെ​മൗ​ന​ത്തെ വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും ആ​ദി​ത്യ കു​റി​ച്ചു.

ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യാ​യി​രു​ന്നു ആ​ദി​ത്യ​യു​ടെ കു​റി​പ്പ്. "എ​ല്ലാ​വ​ർ​ക്കും ഹാ​യ്, എ​ന്‍റെ നി​ശ​ബ്ദ​ത ആ​രെ​യും ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​ത് ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഞാ​ൻ സ്തം​ഭി​ച്ചു​പോ​യി. ഞാ​ൻ നേ​ര​ത്തെ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു. അ​വ​ൾ (ഗൗ​രി കി​ഷ​ൻ) ഇ​ത​ല്ല അ​ർ​ഹി​ക്കു​ന്ന​ത്. ആ​രും ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം അ​ർ​ഹി​ക്കു​ന്നി​ല്ല. ന​മ്മ​ൾ എ​ല്ലാ​വ​രും ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഒ​രി​ക്ക​ൽ കൂ​ടി ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു'. ആ​ദി​ത്യ മാ​ധ​വ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ത​മി​ഴ് ചി​ത്രം അ​ദേ​ഴ്‌​സി​ന്‍റെ പ്ര​മോ​ഷ​ൻ പ്ര​സ് മീ​റ്റി​ലാ​ണ് സം​ഭ​വം. ന​ടി​യു​ടെ ഭാ​രം എ​ത്ര​യെ​ന്നാ​യി​രു​ന്നു യു​ട്യൂ​ബ​ര്‍ സി​നി​മ​യി​ലെ നാ​യ​ക​നോ​ട് ചോ​ദി​ച്ച​ത്. ഈ ​ചോ​ദ്യ​മാ​ണ് ഗൗ​രി​യെ ചൊ​ടി​പ്പി​ച്ച​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​തെ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ എ​ന്തി​ന് ചോ​ദി​ക്കു​ന്നു എ​ന്ന് ഗൗ​രി ചോ​ദി​ച്ചു. പി​ന്നാ​ലെ പ്ര​സ് മീ​റ്റി​ൽ കൂ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം ഗൗ​രി​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ത​ന്നെ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്നും യു​ട്യൂ​ബ​ർ മാ​പ്പു പ​റ​യ​ണ​മെ​ന്നും ഗൗ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​സ്മീ​റ്റ് വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

 

Movies

അ​തി​രു​ക​ട​ന്ന ബോ​ഡി ഷെ​യ്മിം​ഗ്; ഗൗ​രി​ക്ക് ‘അ​മ്മ’​യു​ടെ പി​ന്തു​ണ

ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശ​ത്തി​നു വി​ധേ​യ​യാ​യ ന​ടി ഗൗ​രി കി​ഷ​ന് പി​ന്തു​ണ​യു​മാ​യി താ​ര​സം​ഘ​ട​ന ‘അ​മ്മ’.

ആ​രാ​യാ​ലും എ​പ്പോ​ഴാ​യാ​ലും എ​വി​ടെ​യാ​യാ​ലും ബോ​ഡി ഷെ​യ്മിം​ഗ് ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്ന് ഞ​ങ്ങ​ളും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ‘അ​മ്മ’ രം​ഗ​ത്തെ​ത്തി​യ​ത്. ത​മി​ഴ് ചി​ത്രം അ​ദേ​ഴ്‌​സി​ന്‍റെ പ്ര​മോ​ഷ​ന്‍ പ്ര​സ് മീ​റ്റി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സി​നി​മ​യി​ല്‍ എ​ടു​ത്ത് ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ എ​ന്താ​യി​രു​ന്നു ഭാ​ര​മെ​ന്നാ​യി​രു​ന്നു യു​ട്യൂ​ബ് വ്ലോ​ഗ​റു​ടെ ചോ​ദ്യം. ഇ​തി​നോ​ട് ഗൗ​രി രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്.

‌ത​ന്‍റെ ഭാ​ര​വും സി​നി​മ​യും ത​മ്മി​ല്‍ എ​ന്തു ബ​ന്ധ​മാ​ണെ​ന്നും ന​ട​ന്മാ​രോ​ട് ഇ​ത്ത​രം ചോ​ദ്യം ചോ​ദി​ക്കു​മോ​യെ​ന്നും ന​ടി ചോ​ദി​ച്ചു. ബ​ഹു​മാ​ന​മി​ല്ലാ​ത്ത ചോ​ദ്യ​ത്തി​ന് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ താ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​ര്‍ ഗൗ​രി​ക്ക് പി​ന്തു​ണ​യു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ഗൗ​രി കി​ഷ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​താ​യി ന​ടി ഖു​ശ്ബു​വും, ചോ​ദ്യം ചോ​ദി​ച്ച​യാ​ള്‍​ക്ക് ചു​ട്ട മ​റു​പ​ടി ന​ല്‍​കി​യ​തി​ല്‍ അ​ഭി​ന​ന്ദ​ന​മെ​ന്ന് സു​പ്രി​യ മേ​നോ​നും കു​റി​ച്ചു.

Kerala

ബോഡി ഷെയ്മിംഗ് : ഗൗരിക്ക് ‘അമ്മ’യുടെ പിന്തുണ

കൊ​​​ച്ചി: ബോ​​​ഡി ഷെ​​​യ്മിം​​​ഗ് പ​​​രാ​​​മ​​​ര്‍ശ​​​ത്തി​​​നു വി​​​ധേ​​​യ​​​യാ​​​യ ന​​​ടി ഗൗ​​​രി കി​​​ഷ​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി താ​​​ര​​​സം​​​ഘ​​​ട​​​ന ‘അ​​​മ്മ’.

ആ​​​രാ​​​യാ​​​ലും എ​​​പ്പോ​​​ഴാ​​​യാ​​​ലും എ​​​വി​​​ടെ​​​യാ​​​യാ​​​ലും ബോ​​​ഡി ഷെ​​​യ്മിം​​​ഗ് ചെ​​​യ്യു​​​ന്ന​​​ത് തെ​​​റ്റാ​​​ണെ​​​ന്ന് ഞ​​​ങ്ങ​​​ളും ഉ​​​റ​​​ച്ചുവി​​​ശ്വ​​​സി​​​ക്കു​​​ന്നു എ​​​ന്ന കു​​​റി​​​പ്പോ​​​ടെ​​​യാ​​​ണ് ‘അ​​​മ്മ’ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ത​​​മി​​​ഴ് ചി​​​ത്രം അ​​​ദേ​​​ഴ്‌​​​സി​​​ന്‍റെ പ്ര​​​മോ​​​ഷ​​​ന്‍ പ്ര​​​സ് മീ​​​റ്റി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സി​​​നി​​​മ​​​യി​​​ല്‍ എ​​​ടു​​​ത്ത് ഉ​​​യ​​​ര്‍ത്തി​​​യ​​​പ്പോ​​​ള്‍ എ​​​ന്താ​​​യി​​​രു​​​ന്നു ഭാ​​​ര​​​മെ​​​ന്നാ​​​യി​​​രു​​​ന്നു യു​​​ട്യൂ​​​ബ് വ്ലോ​​​ഗ​​​റു​​​ടെ ചോ​​​ദ്യം. ഇ​​​തി​​​നോ​​​ട് ഗൗ​​​രി രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാണ് പ്ര​​​തി​​​ക​​​രി​​​ച്ചത്.

‌ത​​​ന്‍റെ ഭാ​​​ര​​​വും സി​​​നി​​​മ​​​യും ത​​​മ്മി​​​ല്‍ എ​​​ന്തു ബ​​​ന്ധ​​​മാ​​​ണെ​​​ന്നും ന​​​ട​​​ന്മാ​​​രോ​​​ട് ഇ​​​ത്ത​​​രം ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​മോ​​​യെ​​​ന്നും ന​​​ടി ചോ​​​ദി​​​ച്ചു. ബ​​​ഹു​​​മാ​​​നമി​​​ല്ലാ​​​ത്ത ചോ​​​ദ്യ​​​ത്തി​​​ന് മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും ന​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ താ​​​ര​​​ങ്ങ​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി പേ​​​ര്‍ ഗൗ​​​രി​​​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

നി​​​ല​​​പാ​​​ടി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ന്ന് ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച ഗൗ​​​രി കി​​​ഷ​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി ന​​​ടി ഖു​​​ശ്ബു​​​വും, ചോ​​​ദ്യം ചോ​​​ദി​​​ച്ച​​​യാ​​​ള്‍ക്ക് ചു​​​ട്ട മ​​​റു​​​പ​​​ടി ന​​​ല്‍കി​​​യ​​​തി​​​ല്‍ അ​​​ഭി​​​ന​​​ന്ദ​​​ന​​​മെ​​​ന്ന് സു​​​പ്രി​​​യ മേ​​​നോ​​​നും കു​​​റി​​​ച്ചു.

National

ബോഡി ഷേമിംഗ് : യുട്യൂബറിന് ചുട്ട മറുപടി കൊടുത്ത് നടി ഗൗരി കിഷൻ

ചെ​​​ന്നൈ: പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ശ​​​രീ​​​ര​​​ഭാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ച്ച യു​​​ട്യൂ​​​ബ​​​റി​​​ന് മ​​​ല​​​യാ​​​ള ന​​​ടി ഗൗ​​​രി ജി. ​​​കി​​​ഷ​​​ൻ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യി. എ​​​ന്‍റെ ത​​​ടി എ​​​ങ്ങ​​​നെ​​​യാ​​​ണ് ത​​​നി​​​ക്ക് പ്ര​​​ശ്ന​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ല, ചോ​​​ദ്യം സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണ്.

എ​​​ന്‍റെ ഭാ​​​രം എ​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്. അ​​​തെ​​​ന്‍റെ ക​​​ഴി​​​വു​​​ക​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്ത​​​രു​​​ത്. ഇ​​​ത് ബോ​​​ഡി ഷേ​​​മിം​​​ഗ് ആ​​​ണ്. ശ​​​രീ​​​ര ഭാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യം വി​​​ഡ്ഢി​​​ത്ത​​​മാ​​​യേ ക​​​ണ​​​ക്കാ​​​ക്കാ​​​നാ​​​കൂ എ​​​ന്നാ​​​യി​​​രു​​​ന്നു ഗൗ​​​രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

ഇ​​​തു​​​വ​​​രെ ന​​​ല്ല ക്യാ​​​ര​​​ക്ട​​​റു​​​ക​​​ളാ​​​ണ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. എ​​​ന്‍റെ ക​​​ഴി​​​വു​​​ക​​​ൾ​​​ക്ക് ത​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മി​​​ല്ല. ഇ​​​തു ജേ​​​ർ​​​ണ​​​ലി​​​സ​​​മ​​​ല്ല, ആ ​​പ്ര​​​ഫ​​​ഷ​​​ന്‍റെ വി​​​ല​​​കു​​​റ​​​ച്ചു​​​കാ​​​ണ​​​രു​​​തെ​​​ന്നും ജേ​​​ർ​​​ണ​​​ലി​​​സം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​കൂ​​​ടി​​​യാ​​​യ ഗൗ​​​രി രൂ​​​ക്ഷ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു. ത​​​നി​​​ക്കു പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​തി​​​നെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഗൗ​​​രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

​​​ത​​​മി​​​ഴ്, മ​​​ല​​​യാ​​​ളം സി​​​നി​​​മ​​​ക​​​ളി​​​ൽ പ്ര​​​ശ​​​സ്ത​​​യാ​​​യ ഒ​​​രു ന​​​ടി​​​യോ​​​ടു മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യ യു​​​ട്യൂ​​​ബ​​​റി​​​ന്‍റ ന​​​ട​​​പ​​​ടി​​​യെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യി ചെ​​​ന്നൈ പ്ര​​​സ് ക്ല​​​ബ് അ​​​റി​​​യി​​​ച്ചു. ത​​​ന്‍റെ മൗ​​​നം ബോ​​​ഡി ഷേ​​​മിം​​​ഗി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​തു​​കൊ​​​ണ്ട​​​ല്ലെ​​​ന്ന് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സ​​​ഹ​​​ന​​​ട​​​ൻ ആ​​​ദി​​​ത്യ മാ​​​ധ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ പ​​​ല​​​രും പ്ര​​​തി​​​ക​​​ണ​​​ങ്ങ​​​ളു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ജേ​​​ർ​​​ണ​​​ലി​​​സ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ചി​​​ല​​​ർ വ്യ​​​ക്ത്യാ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ണ​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും ഇ​​​തി​​​നു ത​​​ട​​​യി​​​ട​​​ണ​​​മെ​​​ന്നും സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​ട്ടി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. മാ​​​ന്യ​​​മ​​​ല്ലാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കു​​​ന്ന ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ​​​ക്ക് ചു​​​ട്ട​​​മ​​​റു​​​പ​​​ടി കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ന​​​ടി ഖു​​​ശ്ബു സു​​​ന്ദ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്ക​ണം; സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി പ്ര​തി​പ​ക്ഷ​നേ​താ​വ്

 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം സ​ഭാ രേ​ഖ​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

പ്ര​തി​പ​ക്ഷ നി​യ​മ​സ​ഭാ അം​ഗ​ത്തി​ന്‍റെ ഉ​യ​ര കു​റ​വി​നെ​യും ശാ​രീ​രി​ക ശേ​ഷി​യെ​യും അ​പ​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ​ഭ​യു​ടെ അ​ന്ത​സി​നു ക​ള​ങ്കം വ​രു​ത്തു​ന്ന​തും പാ​ര്‍​ലി​മെ​ന്‍റ​റി മ​ര്യാ​ദ​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷാം​ഗ​ത്തി​ന്‍റെ ഉ​യ​ര​ക്കു​റ​വി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം. എ​ട്ടു​മു​ക്കാ​ല്‍ അ​ട്ടി​വ​ച്ച പോ​ലെ ഒ​രാ​ള്‍ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​ത്ര​യും ഉ​യ​രം മാ​ത്ര​മു​ള്ള ഒ​രാ​ളാ​ണ് നി​യ​മ​സ​ഭ​യു​ടെ പ​രി​ര​ക്ഷ ഉ​പ​യോ​ഗി​ച്ച്, വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​നെ ആ​ക്ര​മി​ക്കാ​ന്‍ പോ​യ​ത്. സ്വ​ന്തം ശ​രീ​ര​ശേ​ഷി അ​തി​നൊ​ന്നും പ​റ്റു​ന്ന​ത​ല്ല എ​ന്ന് കാ​ണു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up